മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന വരെ സ്വീകരിക്കാൻ അവസാനഘട്ട ഒരുക്കങ്ങളിൽ ജില്ല
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള ക്വാറ ന്റൈൻ സൗകര്യമൊരുക്കുന്നതിനുമായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ജില്ല. നോർക്കയിൽ രജിസ്റ്റർ ചെയ്തവരെ അതിർത്തിയിൽ സ്ക്രീൻ ചെയ്ത്, ജില്ലാതിർത്തിയിൽ വീണ്ടും പരിശോധിച്ച...
ആംബുലൻസിൽ ആദിവാസി യുവതിക്ക് സുഖപ്രസവം..
വാഴച്ചാൽ ട്രൈബൽ കോളനിയിലെ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിൽ പ്രസവിച്ചു. യുവതിക്ക് തുണയായത് അതിരപ്പിള്ളി 108 ആംബുലൻസിൽ ഇ എം ടി സ്നേഹ മാർട്ടിനും ആംബുലൻസ് പൈലറ്റ് വിഎസ് വിഷ്ണുവുമാണ്.
കീർത്തന സന്ദീപ്...
ലോക്ക് ഡൗണിനിടെ പലചരക്ക് കടയിൽ ഹാൻസ് വിൽപന
ലോക്ക് ഡൗൺ കാലത്തും ലോക്കില്ലാത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കിഴക്കേ പട്ടിശ്ശേരിയിലെപലചരക്ക് കടയിൽ നിന്നുമാണ് ഹാൻസ് പിടികൂടിയത്. ജനമൈത്രി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിൽ ആണ് ലഹരിവസ്തുക്കൾ...
പുണ്യമാസത്തിൽ വഴിയാത്രക്കാർക്കും സ്നേഹം പകുത്ത് നൽകി ടീം വെൽഫെയർ…
പുണ്യ മാസത്തിൽ റമദാൻ വ്രതമനുഷ്ഠിച്ച് എത്തുന്ന വഴിയാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്ത് ടീം വെൽഫെയർ കൂട്ടായ്മ. ലോക്ക് ഡൗൺ കാരണം യാത്രക്കാർക്ക് ഭക്ഷണം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് യുവാക്കൾ നോമ്പ് വിഭവങ്ങളും കാരക്കയും വെള്ളവും...
കോവിഡ് രോഗികളില്ലെങ്കിലും കനത്ത ജാഗ്രതയിൽ ജില്ല; 905 പേർ നിരീക്ഷണത്തിൽ..
ജില്ലയിൽ വീടുകളിൽ 885 പേരും ആശുപത്രികളിൽ 20 പേരും ഉൾപ്പെടെ ആകെ 905 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു.ഇന്നലെ 31...
കടവല്ലൂർ ചെക്ക് പോസ്റ്റ് അണുവിമുക്തമാക്കി ഫയർഫോഴ്സ്
മലപ്പുറം- തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിലെ പോലീസ് ചെക്ക്പോസ്റ്റിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി.ദിനംപ്രതി ആവശ്യ സേവനങ്ങൾക്കായി നിരവധി വാഹനങ്ങളാണ് തൃശൂർ ജില്ലയിലേക്ക് മലപ്പുറത്ത് നിന്നും പ്രവേശിക്കുന്നത്.ഈ സാഹചര്യം കണക്കിലെടുത്താണ് ചെക്ക്പോസ്റ്റ്...
ആരും ലോക്കാവാതിരിക്കാൻ കരുതലുമായി പിങ്ക് പോലീസ്
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൗജന്യമായി മരുന്നുകൾ എത്തിച്ച് ഇരിങ്ങാലക്കുട പിങ്ക് പോലീസ്.ലോക്ക് ഡൗൺ സമയത്ത് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം വഴി നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനു വേണ്ട മരുന്നുകളാണ് ഫിറ്റ്നസ് ഫോർ യൂ...
സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകളില്ല; ആശ്വാസം
സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല എന്നതോടൊപ്പം 9 പേർ ഇന്ന് രോഗമുക്തി നേടി എന്നത് സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ...
പാലക്കഴ അശാസ്ത്രീയമായി ഉപയോഗിക്കുന്നു; വെള്ളപ്പൊക്ക ഭീതിയിൽ നാട്ടുകാർ
കാലവർഷമെത്തുന്നതോടെ വെള്ളപ്പൊക്കഭീഷണിയിൽ അന്തിക്കാട്, ആലപ്പാട് പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ. കൃഷിസംബന്ധമായ ആവശ്യങ്ങൾക്കായി കാലങ്ങളായി പാലക്കഴയിൽ മണ്ണും കല്ലും കൊണ്ടിട്ട് അടച്ച സ്ഥിതിയാണുള്ളത്.
കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കഴകൾ പലകകൾ ഉപയോഗിച്ച് ആവശ്യാനുസരണം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന...
നാളെ പൂരം; നിശ്ശബ്ദമായി പൂര നഗരി…
ലോക മലയാളികൾ തൃശൂരിലേക്ക് കണ്ണും കാതും സമർപ്പിച്ച് കാത്തിരിക്കുന്ന ദിവസമാണ് നാളെ. പൂരങ്ങളുടെ പൂരം കോവിഡ് കാരണം മുടങ്ങുമ്പോള്‍ ദേശക്കാരുടെയും പൂര പ്രേമികളുടെയും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുക ഇലഞ്ഞിത്തറമേളവും മഠത്തില്‍വരവ് പഞ്ചവാദ്യവുമായിരിക്കും.മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ...
കാറളത്ത് യുവാവിന്റെ കൊലപാതകത്തിൽ ആറ് പേർ അറസ്റ്റിൽ…
കാറളത്ത് യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറുപേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാറളം സ്വദേശികളായ അയ്യേരിവീട്ടിൽ കാറളം കണ്ണൻ എന്നു വിളിക്കുന്ന ഉണ്ണിക്കണ്ണൻ (52), മക്കളായ വിഷ്ണു (22), വിവേക് (24), പറമ്പൻവീട്ടിൽ...
മാസ്ക് ധരിച്ചില്ല; ജില്ലയിൽ 261 പേർക്കെതിരെ കേസെടുത്തു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ ജില്ലയിൽ ആദ്യദിനം തന്നെ 261 പേർക്കെതിരെ പോലീസ് കേസെടുത്തു .നിർദേശം ലംഘിച്ചവർക്കെതിരെ നടപടികൾ ആരംഭിക്കുകയായിരുന്നു ഇന്നലെ.പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗവൺമെന്റ് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ...
