ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് കൈമാറാൻ എത്തിയ അമ്മ അറസ്റ്റിൽ.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകനു കൈമാറാൻ ഹാൻഡ്ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീർണകാവ് പന്നിയോട് കുന്നിൽ ലത (54) ആണ് അറസ്റ്റിലായത്. കാപ്പാ നിയമ പ്രകാരം വിയ്യൂരിൽ...
തൃശൂർ മരത്താക്കരയിൽ ഫർണീച്ചർ കടയിൽ തീപിടുത്തം.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പടർന്നത്. വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഫയർ ഫോഴ്സിൻ്റെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഫർണീച്ചർ കട പൂർണമായി കത്തിനശിച്ചിട്ടുണ്ട്....
നടൻ അലൻസിയർ ലൈംഗിക അതിക്രമം കാട്ടിയെന്ന് പരാതി..
നടൻ അലൻസിയറിനെതിരായ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. യുവനടിയുടെ പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐ.പി.സി. 354 ആണ് ചുമത്തിയിരിക്കുന്നത്. 2017ല്‍ ബംഗളൂരുവില്‍ വെച്ച് ലൈംഗിക...
ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല..
ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. അതിനായി ഊന്നുകൽ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ...
തൃശൂർ ജില്ലാകളക്ടറുടെ അറിയിപ്പ്..
തൃശൂർ ജില്ലയിൽ 29/07/2024 തീയതി മുതൽ 31/07/2024 തീയതി വരെ ഉണ്ടായ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതുമൂലം റേഷൻകാർഡ്, ഡ്രൈവിങ്ങ് ലൈസൻസ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തുടങ്ങയവ ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടവർക്കായി അദാലത്തുകൾ സംഘടിപ്പിക്കുന്നതാണ്....
കുന്നംകുളത്ത് നിന്ന് കാണാതായ ബസ് ഗുരുവായൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..
കുന്നംകുളം: ഇന്ന് പുലർച്ചെ കുന്നംകുളത്ത് നിന്ന് കാണാതായ സ്വകാര്യ ബസ് ഗുരുവായൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്ന് ബസ് മോഷണം പോയത്. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ...
കാറിടിച്ച് വിദ്യാർഥി മരി ച്ചു..
ചേർപ്പ് വല്ലച്ചിറയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മ രിച്ചു. വെള്ളാങ്കല്ലൂർ കുന്നത്തൂർ സ്വദേശി കോട്ടപ്പുറം വീട്ടിൽ അഭയ്(19) ആണ് മ രിച്ചത്. വല്ലച്ചിറ ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറ്...
പീച്ചിഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്നതിനാൽ നാല് ഷട്ടറുകളും രണ്ട് സെന്റീ മീറ്റർകൂടി ഘട്ടംഘട്ടമായി തുറക്കും
പീച്ചി വൃഷ്ടി പ്രദേശങ്ങളിൽ
മഴ കനത്തതോടെ പീച്ചിഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്നതിനാൽ നാല് ഷട്ടറുകളും രണ്ട് സെന്റീ മീറ്റർകൂടി ഘട്ടംഘട്ടമായി തുറക്കും. പീച്ചി ഡാമിലെ ജലം
ഒഴുകിപ്പോകുന്ന മണലി,
കരുവന്നൂർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ
ജാഗ്രതപാലിക്കണമെന്ന്
കളക്ടർ അറിയിച്ചു.
തൃശ്ശൂരിൽ പൂങ്കുന്നത്ത് ലോറി കുളത്തിലേക്ക് മറിഞ്ഞു..
പൂങ്കുന്നം ശങ്കരംകുളങ്ങരയിൽ റോഡ് നിർമ്മാണത്തിനുള്ള മെറ്റലുമായെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള...
രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം കേരള പോലീസ്...
നാട്ടിക ബീച്ചിൽ മീൻപ്പിടുത്ത ബോട്ട് കരയിലേക്ക് ഇടിച്ചു കയറി..
തൃപ്രയാർ: നാട്ടിക ബീച്ചിൽ മീൻപ്പിടുത്ത ബോട്ട് കരയിലേക്ക് ഇടിച്ചു കയറി. ഇന്നു പുലർച്ചെയാണ് നാട്ടിക ബീച്ചിന് തെക്കുഭാഗത്തായി മീൻപ്പിടുത്ത ബോട്ട് തീരത്തേയ്ക്ക് കയറിയ നിലയിൽ കണ്ടെത്തിയത്. മുനമ്പത്തു നിന്നും പുലർച്ചെ 3ന് പുറപ്പെട്ട...
ജില്ലയിലെ ആരോഗ്യ കേരളത്തില്‍ ജോലി ഒഴിവ്..
തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ കേരളം (എന്‍.എച്ച്.എം) പദ്ധതിയിലെ എപ്പിഡമോളജിസ്റ്റ് (ഐഡിഎസ്പി), ഡാറ്റ മാനേജര്‍, എന്റമോളജിസ്റ്റ് എന്നീ തസ്തികളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 3 ന്...






