തൃശ്ശൂർ സ്വദേശി ദമ്മാമിൽ ഉറക്കത്തിൽ മരണപ്പെട്ടു…

തൃശ്ശൂർ ഇരിഞ്ഞാലക്കുട വെങ്ങാനെല്ലൂർ അരിപ്പാലം സ്വദേശി ശ്രീ രാജു ഐസക് ചക്കാലക്കൽ (55) വയസ്സ് ഇന്ന് രാവിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടു ഹൃദയാഘാതമാണ് മരണകാരണം ദമ്മാമിൽ അമികോ ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു...

പ്രവാസി മലയാളികൾ ജന്മ നാട്ടിലേക്ക് യാത്ര തുടങ്ങി..

കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന്...

അന്നമനടയിൽ ആശുപത്രി വീട്ടുപടിക്കൽ എത്തും..

ലോക്ഡൗൺ കാലത്ത് അന്നമനടയിൽ രോഗികൾക്കായി സഞ്ചരിക്കുന്ന ആശുപത്രി ഒരുക്കി. വി.ആർ. സുനിൽകുമാർ എം.എൽ.എ.യുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഗ്രാമീണമേഖലകളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി സജ്ജമാക്കിയത്. സഞ്ചരിക്കുന്ന ആശുപത്രിയുടെ ചുമതലമാമ്പ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിനാണ്. മൊബൈൽ ഹോസ്പിറ്റലിലേക്ക് ആവശ്യമായ...

വാർഡ് കൗൺസിലറായ യുവതിക്ക് നേരെ അശ്ലീല പോസ്റ്റർ: ഡിസിസി സെക്രട്ടറിക്കെതിരെ പോലീസ് കേസ്..

മഹിളാ കോൺഗ്രസ് നേതാവും കൗൺസിലറുമായ യുവതിക്കെതിരെ പോസ്റ്ററിലൂടെ അശ്ലീല പ്രചരണം നടത്തിയെന്ന പരാതിയിൽ ഡിസിസി സെക്രട്ടറിക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. ചാവക്കാട് പുന്ന വാർഡ്‌ കൗൺസിലർ ഹിമ മനോജിന്റെ പരാതിയിലാണ് ഡിസിസി സെക്രട്ടറി...

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ…

കുന്നംകുളത്ത്‌ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പോലീസിന്റെ പിടിയിലായി. കുന്നംകുളം.പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. സുരേഷ് നടത്തിയ വാഹന പരിശോധനയിലാണ് 6000 പായ്ക്കറ്റ് വീര്യംകൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കല്ലുംപുറം ചൂളിപ്പുറത്ത്...

ലോക്ക് ഡൗൺ ലംഘിച്ച് തറാവീഹ് നിസ്കാരം 9 പേർ അറസ്റ്റിൽ…

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌ക്കാരത്തിന് ഒത്തു ചേര്‍ന്ന 9 പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പള്ളി ഇമാം ഉൾപ്പെടെയുള്ളവരാണ് ഇവിടെനിന്നും അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.ലോക്ക് ഡൗണ്‍ നിയന്ത്രണം...

ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല; 5 പേര്‍ കൂടി രോഗമുക്തർ…

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ...

ജോലി നഷ്ടപ്പെട്ട അജിത്തിന്ഭാഗ്യദേവത തുണയായി..

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനിരുന്ന മലയാളിക്ക് തുണയായി ഭാഗ്യദേവത.തൃശൂർ സ്വദേശിയായ അജിത് നരേന്ദ്രനാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.61 കോടിയിലധികം രൂപ സമ്മാനം നേടിയത്.അബുദാബി മാരിയറ്റ് ഹോട്ടലിൽ ജീവനക്കാരനായിരുന്ന അജിത് അടുത്തിടെയാണ്...

അൾട്രാവയലറ്റ് സ്റ്റെറിലൈസറുമായി തലക്കോട്ടുകര വിദ്യ എൻജിനീയറിങ്‌ കോളേജ്…

കോവിഡ്‌ പ്രതിരോധ പ്രവർത്തന നങ്ങൾക്ക്‌ ഊർജ്ജം പകരാൻ അൾട്രാവയലറ്റ് സ്റ്റെറിലൈസറുമായി തലക്കോട്ടുകര വിദ്യ എൻജിനീയറിങ്‌ കോളേജ് വിദ്യാർത്ഥികൾ.കോളേജിലെ സ്‌കിൽ സെന്ററും നാഷണൽ സർവീസ് സ്‌കീം യൂണിറ്റും ചേർന്നാണ് സ്റ്റെറിലൈസർ വികസിപ്പിച്ചത്. ബോക്സിനുള്ളിൽ സ്ഥാപിച്ച...

ഇളവ് വന്നു; ബോണസായി ഗതാഗതക്കുരുക്ക്‌..

നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ജില്ലയിൽ വാഹനങ്ങളുടെ തിരക്കേറി. പലയിടത്തും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് റോഡുകളിൽ ഇത്രയും വാഹനങ്ങൾ ഒന്നിച്ച് ഇറങ്ങിയത്. വാഹനങ്ങളുടെ ഇരട്ട-ഒറ്റ അക്ക നമ്പർ നിയന്ത്രണം ഒഴിവാക്കിയതാണ്...

പത്ത്, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മെയ് 21 നും 29 നും ഇടയിൽ...

പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ നടത്താൻ ബാക്കിയുള്ള പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടക്ക് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം മെയ് 13-ന് ആരംഭിക്കും....

പരിശോധന വേഗത്തിലാ ക്കാം: യന്ത്രമെത്തിയാൽ..

കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ ശാസ്ത്രം അനുവദിക്കുന്നുണ്ടെങ്കിലും സാഹചര്യം അനുവദിക്കാതെ ദുരിതത്തിലായി ഗവ. മെഡിക്കൽ കോളേജ് വൈറോളജി ലാബ്‌. കോവിഡ്‌ പരിശോധനാഫലം വേഗത്തിലാക്കാനുള്ള ഓട്ടോമാറ്റിക് ന്യൂക്ളിക് ആസിഡ് എക്സ്ട്രക്ഷൻ സിസ്റ്റം ഒരുക്കുന്നതിനായി ഒന്നരമാസം മുൻപ്‌...
error: Content is protected !!