ബ്രേക്ക് ദ ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയിൽ കർശനമായി നടപ്പാക്കണം: ജില്ലാ കളക്ടർ..

കോവിഡ് പ്രതിരോധത്തിനായി നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ പൊതുസ്ഥാപനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, എടിഎം കൗണ്ടറുകള്‍, ബാങ്കുകള്‍, തദ്ദേശസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസുകള്‍,...

ഡെങ്കിപ്പനി ഭീതിയിൽ വടക്കാഞ്ചേരി..

വടക്കാഞ്ചേരി നഗരസഭാ പരിധിയിൽ വീണ്ടും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പരുത്തിപ്ര മേഖലയിലാണ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്.‌ മുണ്ടത്തിക്കോട് മേഖലയിൽ നാലുപേർക്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ...

ജില്ലയിൽ കോവിഡ് ബാധിതർ 20; നിരീക്ഷണത്തിൽ 9,706 പേർ..

ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇരുപതായി. കഴിഞ്ഞ 23-ന് ദുബായിൽ നിന്നെത്തിയ ചാവക്കാട് സ്വദേശികളായ 32വയസുള്ള പുരുഷനും 28 വയസ്സുള്ള സ്ത്രീക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇവർ ഇരുവരും...

തെക്കേപ്പുറത്ത്‌ വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ

നാലു ലിറ്റർ വാറ്റുചാരായവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേപ്പുറം പനക്കൽപ്പറമ്പിൽ സുജിത്തിനെ(28) ആണ് പോലീസ് സംഘം പിടികൂടിയത്. വീട്ടിൽ വാറ്റുചാരായം നിർമിക്കുന്നുണ്ടെന്ന് എസിപി ടി.എസ്. സിനോജിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞ...

അതിരപ്പള്ളിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദസഞ്ചാരികൾ; മൂന്ന് ദിവസത്തിനിടെ 16 കേസ്..

രാജ്യത്തെ അടച്ചുപൂട്ടലിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെ ജില്ലയിലെ പ്രധാന വിനോസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. വിലക്കുകൾ ലംഘിച്ച് ദിവസേന നിരവധി പേരാണ് അതിരപ്പിള്ളി മേഖലയിലേക്കെത്തുന്നത്. ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്നെ വെല്ലുവിളിയായി...

മെയ് 28 മുതൽ 30 വരെ തൃശൂർ ജില്ലയിൽ യെല്ലോ അലേർട്ട് ..

അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താഴെ പറയുന്ന ജില്ലകളിൽ അതതു തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പരീക്ഷക്ക് സ്റ്റാർട്ട്; ആശങ്കകൾക്ക് സ്റ്റോപ്..

നീണ്ട കാത്തിരിപ്പുകൾക്ക് ക്കും ആശങ്കകൾക്കും വിരാമമിട്ട് എസ് എസ് എൽ സി, വി എച്ച് എസ് ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. മാസ്‌ക് ധരിച്ച് പരീക്ഷാഹാളുകളിലേക്ക് എത്തിയ വിദ്യാർത്ഥികളെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ...

അതിജീവനത്തിന്റെ ചൂണ്ടൽ മാതൃക…

കോവിഡ് ജനജീവിതം സ്തംഭിപ്പിച്ചു മുന്നേറുമ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃകകൾ തീർക്കുകയാണ് നാട്. ഇത്തരത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ മൊബൈൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തുക, രോഗ...

ലോക്ക് ഡൗൺ മൂലം നിർത്തിവെച്ച അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള റോഡുപണി പുനരാരംഭിച്ചു..

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന അക്കിക്കാവ് - പഴഞ്ഞി - കടവല്ലൂർ റോഡിന്റെയും അക്കിക്കാവ് -തിപ്പലിശ്ശേരി-എരുമപ്പെട്ടി റോഡിന്റെയും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. നബാർഡ്, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടു...

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ്; തൃശൂരിൽ നാലുപേർ ..

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം...

ക്വാറന്റൈൻ കേന്ദ്രത്തിൽ സംഗീത സാന്ത്വനവുമായി പോലീസ്..

തേജസ് എൻജിനീയറിങ്ങ് കോളേജിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് സംഗീതം കൊണ്ട് സാന്ത്വനം പകരുകയാണ് എ എസ് ഐ സുഭാഷ്. ക്വാറന്റൈൻ കേന്ദ്രം നിരീക്ഷിക്കാൻ എത്തിയപ്പോഴാണ് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആയ...

മുല്ലശ്ശേരിക്കാരുടെ സ്വപ്ന പദ്ധതിയ്ക്ക് തുടക്കമായി..

മുല്ലശ്ശേരിയിലെ നൂറിലേറെ കുടുംബങ്ങളുടെ സ്വപ്നമായ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി. മുല്ലശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്കാണ് തുടക്കമായത്. ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് സ്ഥലത്ത്...
error: Content is protected !!