ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു..
മലപ്പുറം: നിലമ്പൂരിൽ ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു. ഇതോടെ ജനങ്ങള്‍ ആശങ്കയിലായിട്ടുണ്ട്. ഇതിന് പിന്നാലെ തൃശൂര്‍ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ്...
തൃശൂരിൽ ബൈക്കും കാറും കുട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്..
ചെമ്പൂക്കാവ് മൃഗശാലക്ക് മുന്നിലാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽ നിന്നും കഞ്ചാവ് പിടികൂടി..
ചെമ്മാപ്പിള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നും 8.5 കിലോ കഞ്ചാവ് പിടികൂടി. വടക്കുംമുറി സ്വദേശി കാട്ടുങ്ങൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ബസിൻ്റെ മുൻവശത്തെ ടയറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 4 പൊതിയിലായാണ്...
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. ..
ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പ്രതിയെ...
മധ്യ ഗുജറാത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നു..
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി...
തളിക്കുളം സ്നേഹതീരം ബീച്ചിൽ സന്ദർശകർക്ക് നിരോധനം..
കേരളത്തിൽ കാലാവർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ തീര ദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കടൽ തീരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ...
തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്ക്..
തളിക്കുളം നമ്പിക്കടവിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നു..
പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നു. ഉച്ചയ്ക്ക് 2 മണിക്കാണ് ഒരു സ്ലൂയിസ് വാള്‍വ് തുറന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍...
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു…
തൃശൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മാപ്രാണം കൊല്ലാശ്ശേരി വീട്ടില്‍ അജയന്‍ - രശ്മി ദമ്പതികളുടെ മകളായ അനൂജ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...
ജില്ലയിൽ ഓറഞ്ച് അലേർട്ട് അതീവ ജാഗ്രത മുന്നറിയിപ്പ് ..
ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർ ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.പുഴകളിൽ കുളിക്കുവാനോ മീൻ...
മണ്ണെണ്ണ വില വീണ്ടും കൂട്ടി..
മണ്ണെണ്ണയ്ക്ക് വീണ്ടും വില കൂട്ടി കേന്ദ്രസർക്കാർ. ഒരു ലിറ്ററിന് 14 രൂപയാണ് കൂട്ടിയത്. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് വില 102 രൂപയായി.
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ..
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലൊഴികെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...




