രൂപം മാറ്റിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കരുത്, ഓരോ രൂപമാറ്റത്തിനും 5000 പിഴ ഈടാക്കാം- ഹൈക്കോടതി..
നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോർ വാഹന നിയമം പാലിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ഉത്തരവ്. മൾട്ടികളർ എൽ.ഇ.ഡി, ലേസർ, നിയോൺലൈറ്റുകൾ...
എസ് എസ് എൽ സി ഫലം ഇന്ന് 3ന്..
എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് 3നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടി എച്ച് എസ് എൽസി, എ എച്ച് എസ് എൽ സി...
വൈദ്യുതി മുടങ്ങും..
ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറവക്കാട്, ചിറ്റിശ്ശേരി, പുഴയോരം, മടവാക്കര, എന്നീ പരിസരങ്ങളിൽ നാളെ (19)ന് കാലത്ത് 8 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തൃശൂരിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു..
തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. മരോട്ടിച്ചാൽ സ്വദേശി 70 വയസുള്ള ഏലിയാസിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ചായ കുടിയ്ക്കാൻ ഹോട്ടലിൽ ഇരിക്കുന്നതിനിടെ...
തളിക്കുളത്ത് ഗുഡ്സ് ടെമ്പോ മറിഞ്ഞ് അപകടം…
തൃപ്രയാർ: തളിക്കുളം കൊപ്രക്കളത്തിനു സമീപം ഗുഡ്സ് ടെമ്പോ മറിഞ്ഞ് യുവാവിന് പരിക്ക്. കൊൽക്കത്ത സ്വദേശി സഞ്ജയ് (40) ന് ആണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മുണ്ടൂപ്പാലത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് പറപ്പൂർ സ്വദേശി മരിച്ചു.
തൃശ്ശൂർ: മുണ്ടൂപ്പാലത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് പറപ്പൂർ സ്വദേശി മരിച്ചു. പറപ്പൂർ നീലങ്കാവിൽ ഫ്രാൻസിസ് മകൻ ബിബിൻ(19) ആണ് മരിച്ചത്. കോതമംഗലം മാർ ഏലിയാസ് കോളജിലെ ഒന്നാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന...
എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ..
തൃശ്ശൂർ എരുമപ്പെട്ടിയിൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ. 33 വയസ്സുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്.
രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം....
എരുമപ്പെട്ടി കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.
എരുമപ്പെട്ടി: കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എരുമപ്പെട്ടി കൃഷി ഓഫീസറെ വിജിലന്‍സ് പുടികൂടിയത്. എസ് ഉണ്ണികൃഷ്ണന്‍ പിള്ളയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25000 രൂപ കണ്ടെടുത്തു.
പിക്കപ്പ് വാനിടിച്ച് സൂപ്പർവൈസർ മരിച്ചു..
എടത്തിരുത്തിയിൽ റോഡ് പണിക്കടെ പിറകോട്ടെടുത്ത പിക്കപ്പ് വാൻ ഇടിച്ച് സൂപ്പർവൈസർ മരിച്ചു. ചാലക്കുടി കെ.സി.കെ കൺസ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർവൈസർ ആലപ്പുഴ നൂറനാട് സ്വദേശി ജിഷ്ണു (28) ആണ് മരിച്ചത്.
സംസ്ഥാനത്ത് താപനില ഇനിയും ഉയരും..
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഇനിയും വര്‍ധിക്കാന്‍ സാധ്യത എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അനുഭവപ്പെടുന്ന ചൂടിനെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കോഴിക്കോട്, പാലക്കാട്...
നാടൻ പൊട്ടു വെള്ളരി വിൽക്കുന്ന കടയിൽ മോഷണം…
തൃപ്രയാർ പാലത്തിന് കിഴക്കുവശത്തുള്ള നാടൻ പൊട്ടു വെള്ളരി വിൽക്കുന്ന കടയിൽ മോഷണം. ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. മുറ്റിച്ചൂർ സ്വദേശി പോക്കാക്കില്ലത്ത് മുഹമ്മദ് റാഫിയുടേതാണ് കട. സിസിടിവി യിൽ പതിഞ്ഞ മോഷ്ടാവിന്റെ...
തൃശ്ശൂര്‍ ദേശീയ പാതയില്‍ വാഹനാപകടംത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
പാലക്കാട്- തൃശ്ശൂര്‍ ദേശീയ പാതയില്‍ വാഹനാപകടംത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. വഴക്കുംപാറയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറിയും മിനി ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി...








