ഓൺലൈൻ ആപ്പിൾ സ്റ്റോർ ഇന്ത്യയിൽ പ്രവർത്തനാം ആരംഭിച്ചു…

apple-logo

ഡൽഹി: അമേരിക്കൻ ടെക് ആപ്പിൾ തങ്ങളുടെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ ആരംഭിച്ചു. ഐ ഫോൺ അടക്കമുള്ള ആപ്പിൾ ഉത്പന്നങ്ങൾ റീറ്റെയ്ൽ സ്റ്റോറുകളിൽ നേരിട്ട് ചെന്നോ, ഇ കോമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയിൽ ഓർഡർ ചെയ്യുന്നതിനു പകരമായി ഇനി ആപ്പിളിന്റെ സ്വന്തം വില്പന വെബ്‌സൈറ്റിൽ നിന്നും തന്നെ നിങ്ങൾക്ക് ഓൺലൈൻ ആയി വാങ്ങാനുള്ള അവസരമാണ്.

ആപ്പിൾ സ്റ്റോർ ഓൺലൈൻ പ്രധാനമായും ഒരുക്കുന്നത്. ലോക വിപണിയിൽ ആപ്പിളിന്റെ 38-മത് ഓൺലൈൻ സ്റ്റോർ ആണ് ഇന്ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഐഫോണുകൾ, ഐ പാഡുകൾ, ആപ്പിൾ വാച്ച്, മാക്ബുക്ക് ഡിവൈസുകൾ, ആപ്പിൾ ടിവി, ആപ്പിളിന്റെ അക്‌സെസ്സറികൾ എന്നിങ്ങനെ എല്ലാ ആപ്പിൾ ഉത്പന്നങ്ങളും ആപ്പിൾ സ്റ്റോർ ഓൺ ലൈൻ വഴി നിങ്ങൾക്ക് വാങ്ങാം. ആപ്പിൾ സ്റ്റോർ ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന ഡിവൈസുകൾ 24 മുതൽ 72 മണിക്കൂറിനുള്ളിൽ ബ്ലൂഡാർട്ട് കോൺടാക്റ്റ്ലെസ് ഡെലിവറി ഉപയോഗിച്ച് അയയ്ക്കുമെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.