
ഇരിങ്ങാലക്കുട ഫെയ്സ് ബുക് വഴി പരിചയപ്പെട്ട യുവതിയെ പ്രേമം നടിച്ചു പീ ഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളാങ്ങല്ലൂർ തുമ്പൂർ സ്വദേശി മേപ്പുറത്ത് വീട്ടിൽ ശ്യാംകുമാറിനെയാണ് (30) യുവതി പരാതി കൊടുത്തത് അറിഞ്ഞ പ്രതി ബെംഗളൂരുവിലേക്ക് മുങ്ങി. കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയെന്നറിഞ്ഞ പൊലീസ് തന്ത്രപൂർവം വലയിലാക്കുകയായിരുന്നു.
താൻ ഒരു ജ്യോതിഷിയാണെന്നാണ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. നാട്ടിലെത്തിയ യുവതിയെ വിവാഹ മോചനത്തിനു നിർബന്ധിക്കുകയും പലവട്ടം പീഡിപ്പിക്കുകയും പല ആവശ്യങ്ങൾ പറഞ്ഞ് 14 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസ്, ഇൻസ്പെക്ടർ എം.ജെ.ജിജോ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.