
തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറും സർക്കാർ മാധ്യമ പ്രവർത്തകനും തൃശ്ശൂർ നടുവിലാൽ ഭാഗത്ത് മദ്യപിച്ച് അപകടകരമായ വിധം വാഹനം ഓടിച്ച് പ്രശനമുണ്ടാക്കി. നഗരത്തിൽ നടുവിലാലിൽ ഗണപതി ക്ഷേത്രത്തിനു സമീപം പുലർച്ചെയാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർ മദ്യസേവ നടത്തുകയും പ്രശനമുണ്ടാക്കുകയും ചെയ്തത്.
അറസ്റ്റ് ചെയ്ത സംഭവത്തിൽ കുറ്റക്കാരെ സർക്കാർ സംരക്ഷിക്കാതെ അവരെ നിന്നും പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള കർശനമായ ഡിപ്പാർട്ട്മെൻ്റ് ശിക്ഷണ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ കെ അനീഷ് കുമാർ ആവശ്യപ്പെട്ടു. ഈ കോ വിഡ് കാലഘട്ടത്തിൽ ഇത്തരത്തിൽ ജനങ്ങളേയും പോലീസ് ഉദ്യോഗസ്ഥരേയും വെല്ലുവിളിച്ച് കൊണ്ട് നഗരത്തിൽ ആഭാസത്തരം നടത്തിയത് പൊറുക്കാനാവാത്ത തെറ്റാണെന്നും അത് അനുവദിക്കാനാവില്ലെന്നും അനീഷ്കുമാർ പത്രക്കുറിപ്പിൽ പറഞ്ഞു.