ചാവക്കാട് താലൂക്ക് ഇ-പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്..

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22ന് പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു. സെപ്റ്റംബർ 7 മുതൽ 12 വരെ അക്ഷയ കേന്ദ്രം വഴി അപേക്ഷകൾ സമർപ്പിക്കാം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് അദാലത്ത്.

കോ വിഡ് 19 രോഗവ്യാപന സാഹചര്യത്തിൽ വീഡിയോ കോണ്ഫറൻസിംഗ് മുഖേനയാണ് അദാലത്ത് നടത്തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, എൽ ആർ എം കേസുകൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരങ്ങൾ, 2018-19 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിൽപ്പെട്ട വിഷയങ്ങൾ എന്നിവ അദാലത്തിൽ സ്വീകരിക്കില്ല.