താളിക്കോട് വീട് കുത്തിത്തുറന്ന് 9 പവൻ സ്വർണ്ണം കവർന്നു..

പട്ടിക്കാട്. താളിക്കോട് വീട് കുത്തിത്തുറന്ന് 9 പവൻ സ്വർണം കവർന്നു. തോപ്പിൽ വീട്ടിൽ സുന്ദരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. സംഭവ സമയം വീട്ടിൽ ആളില്ലായിരുന്നു. അഞ്ചു പവൻ വരുന്ന താലിമാല ഉൾപ്പെടെയാണ് മുറിയിലെ അലമാരയിൽ നിന്നും മോഷണം പോയിട്ടുള്ളത്. ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു.