കെ.എസ്.ഇ.ബി ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി…

പാർളിക്കാട് റെയിൽവേ ഗേറ്റിന് സമീപം കെ.എസ്.ഇ.ബി ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കിളളന്നൂർ കുട്ടത്ത് വീട്ടിൽ ജയപ്രകാശ് (55)നെയാണ് മരിച്ചത്. മുളകുന്നത്തുകാവ് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ ഓവർസീർ ആണ്. ജയപ്രകാശിന്റെ അനുജൻ രാജേഷിന്റെ പരാതി പ്രകാരം വടക്കാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.