പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി..

പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി. അഞ്ച് വയസുകാരിയെ ലൈം​ഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരി​ഗണിക്കവെയാണ് കോടതി വിധി. നാ​ഗ്പൂർ ബെഞ്ചാണ് ഈ വിചിത്ര വിധി പുറപ്പെടുവിച്ചത്. പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈംഗിക അതിക്രമമല്ലെന്നും ജസ്റ്റിസ് പുഷ്പ ​ഗനേദിവാല നിരീക്ഷിച്ചു.

thrissur district

ദുരുദ്ദേശത്തോടെ യാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. ലിബ്നസ് കുജൂർ എന്ന 50 കാരനെതിരെ 354-A(1), ഐപിസി 448, പോക്സോ സെക്ഷൻ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാൽ ലൈം​ഗികാ അതിക്രമം നടന്നടതായി തെളിയിക്കാൻ പ്രതിഭാ​ഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.