
താണിക്കുടത്ത് വൃദ്ധയുട പറമ്പിൽ നിന്നും തേക്കു മരങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ ഒളിവില്‍. പത്തു ദിവസം മുമ്പാണ് ഇരുപതോളം തേക്കു മരങ്ങള്‍ മുറിച്ചു കടത്തിയത്. ഇതില്‍ രണ്ടെണ്ണം ഒരാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. എന്നാല്‍,മരങ്ങള്‍ കണ്ടെത്തിയതു രാഷ്ട്രീയത്തില്‍ പിടിപാടുള്ള ഒരു യുവജന പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നായിരുന്നു.
സംഭവം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും കേസെടുക്കാന്‍ വിയ്യൂര്‍ പോലീസ് തയാറായിട്ടില്ല. നീതി തേടി ഉടമ വനം വകുപ്പില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ കഴിയില്ലെന്നും പോലീസിനെ സമീപിക്കാനുമാണ് ആവശ്യപ്പെട്ടത്.