വൃ​ദ്ധ​യു​ട പറമ്പിൽ നിന്നും തേ​ക്കു മ​ര​ങ്ങ​ള്‍ മോ​ഷ്ടി​ച്ച പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍…

Thrissur_vartha_district_news_malayalam_mannuthy_kerala_univercity_plants

താ​ണി​ക്കു​ട​ത്ത് വൃ​ദ്ധ​യു​ട പറമ്പിൽ നിന്നും തേ​ക്കു മ​ര​ങ്ങ​ള്‍ മോ​ഷ്ടി​ച്ച പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍. പ​ത്തു ദി​വ​സം മുമ്പാണ് ഇരു​പ​തോ​ളം തേ​ക്കു മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ കടത്തി​യ​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം ഒ​രാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് കണ്ടെത്തി. എ​ന്നാ​ല്‍,മ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തു രാ​ഷ്ട്രീ​യ​ത്തി​ല്‍ പി​ടി​പാ​ടു​ള്ള ഒ​രു യു​വ​ജ​ന​ പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​യി​രു​ന്നു.

thrissur district

സം​ഭ​വം ക​ഴി​ഞ്ഞ് ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ടും കേ​സെ​ടു​ക്കാ​ന്‍ വി​യ്യൂ​ര്‍ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. നീ​തി തേ​ടി ഉടമ വ​നം വ​കു​പ്പി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പോ​ലീ​സി​നെ സ​മീ​പി​ക്കാ​നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.