
ഹമ്പിൽ കയറി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വടക്കുംഞ്ചേരി വണ്ടാഴിയിൽ വെച്ച് ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. തൃശൂർ തിരുവില്വാമല നെല്ലിക്കൊട് കാട്ടുകുളം സുബ്രഹ്മണ്യൻ – ഭാഗ്യലക്ഷ്മി ദമ്പതികളുടെ മകൻ സുരേഷ് കുമാർ (24) ആണ് മരിച്ചത്. പഴയന്നൂർ ബജാജ് ഷോറൂമിലെ ജീവനക്കാരനാണ്. ഭാര്യ: വിനിത , ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരാൺകുഞ്ഞു മുണ്ട്.