എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കടന്ന് കളഞ്ഞ കർണ്ണാടക സ്വദേശിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. 2019 ആഗസ്റ്റിലാണ് വേലൂർ സ്വദേശിനിയായ 15 വയസ് കാരി പീഡനത്തിന് ഇരയായത്. കർണ്ണാടക ചാമരാജ് നഗർ കോടിമല സ്വദേശി ചിന്ന സ്വാമി (24) നെയാണ് കർണ്ണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതി താറാവ് വളർത്തൽ തൊഴിൽ ചെയ്ത് വേലൂരിൽ കഴിയുകയായിരുന്നു. പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പുലിയന്നൂർ പാടശേഖരത്തിൽ വെച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ കർണ്ണാടകയിൽ പോയി വിവാഹം കഴിച്ച് കഴിയുകയാണ്. തുടർന്ന് എരുമപ്പെട്ടി പൊലീസ് പോക്സോ വകുപ്പ് ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.