തൃശ്ശൂർ: കിഴക്കേ കോട്ട മാംസ മാർക്കറ്റിൽ നിന്നും ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് കച്ചവടത്തിനായി കരുതി വെച്ചിരുന്ന 100 കിലോയോളം പഴകിയ മാംസം തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടി.

ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ ആണ് പശു, പോത്ത്, പോർക്ക്,കോഴി എന്നിവയുടെ അഴുകി തുടങ്ങിയ മാംസമാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടിയത്. ഹെൽത്ത് ഇൻസ് പെക്ടർമാർ, കോർപ്പറേഷൻ വെറ്റിനറി ഡോക്ടർ ശ്രീമതി വീണ അനിരുദ്ധൻ, തുടങ്ങിയവർ റെയ്ഡിൽ പങ്കെടുതു.
Free Malayalam Digital Marketing Webinar: Click Here for details
Join Free Webinar Whatsapp Group: Click Here







