മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു…

മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്.
thrissur district

ജോലിക്ക് പോവുകയായിരുന്ന മുരളിയുടെ സൈക്കിളിന് പുറകിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ചാവക്കാട്‌ വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്.