
തൃശ്ശൂരിൽ എടമുട്ടം സെൻററിന് വടക്ക് ഭാഗത്ത് ദേശീയപാതയിൽ വെച്ച് ചരക്ക് ലോറിയിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽ പെട്ട കാൽനടയാത്രക്കാരനെ പത്ത് മീറ്ററോളം വലിച്ച് കൊണ്ടുപോയതിനാൽ മൃതദേഹം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഫയർ ഫോഴ്സ് എത്തി റോഡ് വൃത്തിയാക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.