
എറിയാട് പേബസാറിന് സമീപം മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാ യിരുന്നു അപകടം. എടവിലങ്ങ് കാര തായാട്ടുപറമ്പിൽ രതീഷ് (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല.