ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു…..

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു ചേറ്റുവ കടവിൽ പടിഞ്ഞാറ് ഇസ്മയിൽ ഹാജി കോളനിയിൽ പുതുവീട്ടിൽ ഹബീബ് (15) മരിച്ചത്. കൂട്ടുകാരോടൊപ്പം ഏങണ്ടിയൂർ പനയം കുളങ്ങര ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിന് ഇടെയാണ് അപകടം ഉണ്ടായത്. നിലവിളി കേട്ടെത്തിയ നാട്ടുകാർ അബീബിനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താംക്ലാസ് വിദ്യാർഥിയാണ് ഹബീബ്. ഹക്കീം ഷജിത ദമ്പതികളുടെ ഏക മകനാണ്.