
ഗുരുവായൂർ നഗരസഭയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ഹോർഡിങ്ങുകളും കലക്ടറുടെ മിന്നൽ പരിശോധയിൽ കണ്ടെത്തി എടുത്തു മാറ്റി. തൃശ്ശൂര്ജില്ലാ കലക്ടർ എസ്. ഷാനവാസിന്റെ മിന്നൽ പരിശോധനയിലാണ് ഇവ മാറ്റിയത്. തുടർന്ന് ഇത്തരം ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് നഗര സഭയ്ക്കും ചാവക്കാട്‌താലൂക്ക് ഇലക്ഷൻ സ്ക്വാഡിനും നിർദേശം നൽകി. പൊലീസ്,ഹെൽത്ത് സ്ക്വാഡ്,ഇലക്ഷൻ ചുമതലയുള്ള ഓഫീസർമാർ എന്നിവരും കലക്ടർക്കൊപ്പം പരിശോധനയിൽ പങ്കെടുത്തു.