തൃശൂർ ജില്ലയിലെ ഇന്നത്തെ (27/11/2020) പ്രധാന കോ വിഡ് & കണ്ടയ്നമെന്റ് വാർത്തകൾ.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 27/11/2020 525 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 826 പേര്‍ രോഗ മുക്തരായി. ജില്ലയില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6292ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതു വരെ കോ വിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 57,660 ആണ്. 50,939 പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

thrissur district

സമ്പര്‍ക്കം വഴി 507 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗ ബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 36 പുരുഷന്‍മാരും 34 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 17 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമുണ്ട്.

വെളളിയാഴ്ച്ച 4480 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3422 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 872 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 186 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 4,58,548 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 339 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്.

ഇതുവരെ ആകെ 1,08,897 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 335പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.

കണ്ടയ്നമെന്റ് വാർത്തകൾ

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍/ഡിവിഷനുകള്‍ : ഗുരുവായൂര്‍ നഗരസഭ13, 14,31 ഡിവിഷനുകള്‍, വലപ്പാട് ഗ്രാമ പഞ്ചായത്ത്09-ാം വാര്‍ഡ് , മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്07-ാം വാര്‍ഡ് .

പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍ : ഗുരുവായൂര്‍ നഗരസഭ 19-ാം ഡിവിഷന്‍, എളവളളിഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത്09-ാം വാര്‍ഡ്, താന്ന്യ‍ം ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ്,കടങ്ങോട് ഗ്രാമപഞ്ചായത്ത് 07, 18വാര്‍ഡുകള്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 16-ാം ഡിവിഷന്‍(നെട്ടിശ്ശേരി കുറ്റുമുക്ക് വഴി 16-ാം ഡിവിഷന്‍തുടക്കം മുതല്‍ നെട്ടിശ്ശേരി ആല്‍പരിസരം, മാതൃകാസ്ട്രീറ്റ്, നെട്ടിശ്ശേരി സെന്‍റര്‍,കെെരളിനഗര്‍, ജ്യോതിസ് നഗര്‍, വാഴപ്പിള്ളിറോഡ് ഉള്‍പ്പെടുന്ന പ്രദേശം).