
കുന്നംകുളംത്ത് പ്രസവാനന്തരമുണ്ടായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നേഴ്സ് മരി ച്ചു. കുന്നംകുളം റോയൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ്. മരത്തംകോട് ചിറ്റിലപ്പിള്ളി വർഗീസിൻ്റെ മകൾ വിൽസി (33) ആണ് മരി ച്ചത്.
20 ദിവസം മുൻപാണ് യുവതി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പെൺ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട തോടെ യുവതിയെ കുന്നംകുളത്തും തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തുടർന്ന് രക്തധമനി പൊട്ടിയതിനാൽ ആണ് അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് എന്ന് കാരണം മനസ്സിലായത്. തുടർന്ന് യുവതിയെ വീണ്ടും ഓപ്പറേഷന് വിധേയമാക്കി. ഇതിനിടെ രണ്ടു ദിവസം മുൻപ് യുവതിയെ അങ്കമാലി ആശുപത്രിയിലെ ത്തിച്ച് യുവതിയെ വീണ്ടും ഓപ്പറേഷന് വിധേയമാക്കി യെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് ചൊവ്വന്നൂർ സ്വദേശി ജോണിയാണ്. 2 വയസുള്ള മറ്റൊരു പെൺകുട്ടിയുണ്ട്.