ചാവക്കാട് സബ് ജയിലിൽ പോക്സോ കേസിലെ പ്രതിയെ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി..

തൃശൂർ കുട്ടനല്ലൂർ കുരുത്തു കുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മ രിച്ചത്. ഈ മാസം 13 നാണ് ചാവക്കാട് സബ്‌ ജയിലിൽ പ്രവേശിപ്പിച്ചത്. രാവിലെ സെല്ലിൽ നിന്നും പുറത്തിറക്കിയതാ യിരുന്നു. ഉച്ചയോടെ ജയിലിലെ വീഡിയോ കോൺഫ്രൻസ് റൂമിലെ ഫാനിൽ തൂങ്ങിയ നിലയിൽ ആണ് കണ്ടത്. ജയിൽ ജീവനക്കാർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.