
കണ്ടശാംകടവ് മാമ്പുള്ളി തറക്കല്ല് നാലും കൂടിയ റോഡിൻറെ നടുവിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചത് ചട്ടലംഘനം ആയതിനാൽ ചിഹ്നം മായിക്കാനായി പോലീസ് കരി ഓയിൽ ഒഴിക്കുകയായിരുന്നു. ജോലിസ്ഥലത്തു നിന്നും ഭാര്യയേയും കൊണ്ട് സ്കൂട്ടറിൽ വരികയായിരുന്ന പാലാഴി ശർക്കര സദാശിവനും ഭാര്യ രഞ്ജിനിയും സ്കൂട്ടറിൽ വരുമ്പോൾ കരിയോയിൽ വഴുതി വീണ് പരിക്കേ റ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് നാട്ടുകാർ കരിയോയിൽ മണ്ണിട്ട് മൂടിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.