കവർച്ചക്കിടയിൽ കൊ ലപാതക ശ്രമം, പ്രതികൾ അറസ്റ്റിൽ..

നിലമ്പൂർ പൂക്കോട്ടും പാടത്ത് കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച രണ്ടു പേരെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതികൾ പിടിയിൽ. തൃശൂർ എൽത്തുരുത്ത് സ്വദേശി ആലപ്പാടൻ സനൂപ് (19) കൊല്ലം കരുനാഗപ്പള്ളി സ്വദേശി സക്കീർ എന്ന മുണ്ട സക്കീർ (22) എന്നിവരെയാണ് പൂക്കോട്ടും പാടം പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. 19-11-2020 രാത്രി 10.30ന് ആണ് സംഭവം ഉണ്ടായത്. സംഭവ സ്ഥലത് നിന്നും 50,000 രൂപ വിലവ രുന്ന മൂന്നു മൊബൈൽ ഫോണുകളും പ്രതികൾ കവ ർന്നിരുന്നു.

thrissur news

നിലമ്പൂരിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ഷോപ്പിൻ്റെ ജോലിക്കായി വന്നതായിരുന്നു കോഴിക്കോട് ചെറുവണ്ണൂർ സ്വദേശികളായ മിഥുനും, സാദിഖും. കവർച്ച നടത്തണമെന്ന ഉദ്ദേശത്തോടെ സനൂപാണ് സക്കീറിനെ സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നത്. രാത്രി മിഥുൻ മാത്രം റൂമിലുള്ളപ്പോഴാണ് പ്രതികൾ കവ ർച്ചാ ശ്രമം നടത്തിയത്.

തടയാൻ ശ്രമിച്ച മിഥുൻ്റെ തുടയിൽ നാലോളം കു ത്തുകൾ ഏറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പൂക്കോട്ടും പാടം തൊണ്ടി സ്വദേശിയായ ചെമ്മല സബീലിൻ്റെ നെഞ്ചിനും സക്കീർ കുത്തി പരി ക്കേൽപ്പിച്ചു. തുടർന്ന് നാട്ടുക്കാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ ആലപ്പുഴ ചേർത്തലയിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ചേർത്തല പോലീസിൻ്റെ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി