
അരക്കോടി വിലവരുന്ന 56 കിലോ ക ഞ്ചാവുമായി വെള്ളിക്കുളങ്ങര സ്വദേശികളായ രണ്ടുപേരെ പിടികൂടി. വെള്ളിക്കുളങ്ങര മോണെടി മൂഞോലി ദീപു എന്ന ദീപക് (24) വെള്ളിക്കുളങ്ങര കട്ടിപൊക്കം ചോന്നിപറമ്പിൽ അനന്ദു (23) എന്നിവരെയാണ് കൊടകര മേൽപ്പാലത്തിനു സമീപം ആഡംബര കാറിൽ ക ഞ്ചാവുമായി പിടികൂടിയത്.
ഇതില്‍ അനന്ദു നിരവധി കേസുകളിൽ പ്രതിയും ആർ. എസ്. എസ് പ്രവർത്തകരും ആണ്. എറണാകുളം ജില്ലയിലെ കഞ്ചാവ് കച്ചവടക്കാർക്ക് കൊണ്ടുവന്ന ക ഞ്ചാവാണ് പിടികൂടിയത്. കാറിൻറെ ഡിക്കിയിൽ പോളിത്തീൻ കവറിൽ പൊതിഞ്ഞു സൂക്ഷിച്ചാണ് ക ഞ്ചാവ് കടത്തിയത്.
വിശാഖപട്ടണത്തിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത് വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് ക ഞ്ചാവ് പിടികൂടികൂടാൻ വഴിയൊരുക്കിയത്. ഡ്രോൺ ഉപയോഗിച്ചാണ് ദേശീയപാതയിൽ വാഹനം കണ്ടെത്തിയത്. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ക ഞ്ചാവ് വേട്ട ആണിത്.