
രണ്ടു ദിവസം മുമ്പ് ചിക്കമംഗലൂർ അൽദൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനെ അടിസ്ഥാനമാക്കി ഉള്ള അന്വേഷണത്തിൽ കള്ളനോട്ടുമായി മുൻ ഇലക്ഷനിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു.
അച്ചടി യന്ത്രങ്ങളും ഏഴരലക്ഷം കള്ളനോട്ടുമായി തിരുവനന്തപുരത്തുനിന്ന് ഈയിടെ ഏതാനും പ്രതികളെ പിടിച്ചിരുന്നു. ഈ പ്രതികളുമായി എത്തിയാണ് പോലീസ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. അഭിലാഷ് ഇതിലെ ഒരു അംഗമാണെന്ന് പോലീസ് കരുതുന്നു.
കൈപറമ്പിലെ പ്രസിലെ ജീവനക്കാരനാണ് അഭിലാഷ്. കഴിഞ്ഞ ഇലക്ഷനിൽ കൈപ്പറമ്പ് പഞ്ചായത്തിലെ പതിനാറാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അഭിലാഷ് മത്സരിച്ചത്. ഏകദേശം രാവിലെ എട്ടു മണിയോടെ പേരാമംഗലം പോലീസിനെ വിവരം അറിയിച്ചാണ് കർണാടക പൊലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.