
ആന്ധ്ര പ്രദേശിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച നൂറ് കിലോ ക ഞ്ചാവ് ‘ റൂറൽ എസ്.പി.യുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.. കാറുകളുടെ ഡിക്കിയിൽ പായ്ക്കറ്റുകൾ അടക്കി വച്ച നിലയിലായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ചെക്ക് പോസ്റ്റുകളിൽ പേരിനു മാത്രമാണ് പരിശോധനകൾ നടക്കുന്നത്. ഇത് മുതലാക്കി വൻതോതിൽ കേരളത്തിലേക്ക് ക ഞ്ചാവ് കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
അങ്കമാലി ടി.ബി.റോഡിൽ വച്ചാണ് പോലീസ് രണ്ട് കിലോ വീതമുള്ള 50 പായ്ക്കറ്റുകൾ രണ്ട് കാറുകളിലായി കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. കറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ചന്തു, അൻസിൽ, നിസാർ എന്നിവരെ അറസ്റ്റ് ചെയ്തു.