
ചാലക്കുടി: തുമ്പൂർമുഴി മേഖലയിൽ കുരങ്ങന്മാർ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ആറോളം കുരങ്ങന്മാരുടെ ജടങ്ങളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ തുമ്പൂർമുഴി പുഴയോരതും ഉദ്ധ്യനതിലും ആയിട്ടാണ് കുരങ്ങന്മാരുടെ ജഡം കണ്ടെത്തിയത്. കോ വിഡ് പശ്ചാത്തലത്തിൽ കുരങ്ങന്മാർ ചത്തനിലയിൽ കണ്ടെത്തിയത് ആശങ്കക്ക് ഇടയാക്കി. എന്നാൽ ഇത് കുരങ്ങുപനി മൂലം അല്ലെന്നും ആശങ്കാ ജനകമായ സാഹചര്യമില്ലെന്നും ആണ് വനപാലകരുടെ പ്രാഥമികനിഗമനം.