തൃശൂർ ജില്ലയിൽ 08/11/2020 ഞായറാഴ്ച 641 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു…

Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 471, തൃശൂര്‍ 621, കോഴിക്കോട് 554, മലപ്പുറം 489, കൊല്ലം 482, ആലപ്പുഴ 444, തിരുവനന്തപുരം 333, കോട്ടയം 402, കണ്ണൂര്‍ 238, പാലക്കാട് 183, ഇടുക്കി 146, കാസര്‍ഗോഡ് 157, പത്തനംതിട്ട 87, വയനാട് 92 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, എറണാകുളം 9, കണ്ണൂര്‍ 7, തൃശൂര്‍ 6, മലപ്പുറം 5, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയി ലായിരുന്ന 6853 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 578, പത്തനംതിട്ട 230, ആലപ്പുഴ 471, കോട്ടയം 623, ഇടുക്കി 93, എറണാകുളം 845, തൃശൂര്‍ 834, പാലക്കാട് 172, മലപ്പുറം 906, കോഴിക്കോട് 825, വയനാട് 105, കണ്ണൂര്‍ 138, കാസര്‍ഗോഡ് 152 എന്നിങ്ങ നേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 81,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,02,477 പേര്‍ ഇതുവരെ കോ വിഡില്‍ നിന്നും മുക്തി നേടി.

thrissur district

തൃശൂർ ജില്ലയിൽ   641 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.                   834 പേർ രോഗമുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്ന വരുടെ എണ്ണം 9913 ആണ്. തൃശൂർ സ്വദേശികളായ 94 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥീരികരിച്ച വരുടെ എണ്ണം 46,473 ആണ്. 36210 പേരെയാ ണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 621 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60വയസ്സിനു മുകളിൽ 42 പുരുഷൻമാരും 44 സ്ത്രീകളും പത്ത് വയസ്സിനു താഴെ 23 ആൺകുട്ടികളും 1 6പെൺകുട്ടികളു മുണ്ട്.