
ബാങ്ക് തുറക്കാൻ ബുധനാഴ്ച്ച രാവിലെ എത്തിയ കണ്ണൂർ സ്വദേശി വി.പി. രാജേഷിന് നേരെയാണ് അജ്ഞാതന്റെ വധ ശ്രമം നടന്നത്. കറുത്ത ആക്റ്റീവ സ്കൂട്ടറിൽ എത്തിയ പ്രതി ഇരുമ്പ് വടി കൊണ്ട് ബാങ്ക് മാനേജരുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രി യിലേയ്ക്ക് മാറ്റി. പ്രതി ഈ സ്കൂട്ടറിൽ തന്നെ രക്ഷപ്പെട്ടു. കാട്ടൂർ പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.