
മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ കോ വിഡ് രോഗിയെ തൂങ്ങി മരിച്ചു. ഇന്ന് പുലർച്ചെ മറ്റു രോഗികളാണ് ഇയാളെ മെഡിക്കൽ കോളേജിലെ ശുചി മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുതുവറ സ്വദേശിയായ പറപ്പൂ പറമ്പിൽ ശ്രീനിവാസൻ (58) ആണ് മരിച്ചത്.
പിത്താശയത്തിൽ കല്ല് ഉണ്ട് അതിൻ്റെ വേദന മൂലം അമല ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് കോ വിഡ് സ്ഥിരീകരിച്ചത്. ഇയാൾ പാൻക്രിയാസ് രോഗ ബാധിത നായിരുന്നു. കഴിഞ്ഞ 28 ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോ വിഡ് ചികിത്സക്ക് പ്രവേശിപ്പിച്ചത് .