
മണ്ണുത്തി – 5 വർഷം മുൻപു നിർമിച്ച മണ്ണുത്തി മേൽപ്പാലത്തിന് മുകളിൽ വിള്ളൽ, ബൈപ്പാസ് ജംക്ഷനു മുകളിലെ 2 ഗർഡറുകൾ ചേർന്ന ഭാഗത്താണ് 8 മീറ്റർ നീളവും 2 അടി വീതിയുമുള്ള വലിയ കുഴി രൂപപ്പെട്ടിട്ടുള്ളത്. ഈ ഭാഗത്തെ കോൺക്രീറ്റ് അടർന്നു കമ്പികൾ പുറത്തു കാണാവുന്ന നിലയിലാണ്. അപകടം സൂചനയായി സുരക്ഷാ റിബണുകൾ ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാർ ദേശീയപാത അതോറിറ്റി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.