കോ വിഡ് 19 – തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗ വിവരം അറിയുന്നതിന് 24 മണിക്കൂർ സേവനകേന്ദ്രവും ഉറപ്പ്‌വരുത്തണം…

thrissur-medical-collage

തൃശ്ശൂർ : ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൊറോണ രോഗ തീവ്രതയുള്ള രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും രോഗ വിവരങ്ങൾ ബന്ധുക്കൾക്ക് അറിയുന്നതിനായി സേവന കേന്ദ്രം ഉടൻ ആരംഭിക്കണ മെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ പ്രായമായവരും മറ്റു വിവിധ രോഗങ്ങളാൽ പ്രയാസം അനുഭവിക്കുന്നവരും ആണ് മെഡിക്കൽ കോളജിൽ എത്തുന്ന രോഗികളിൽ ഭൂരിഭാഗവും.

Covid-Update-Snow-View

ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും രോഗ വ്യാപനം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കെ എൻ നാരായണൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനമായ ഇന്ന് (ഒക്ടോബർ 27), തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.