
എരുമപ്പെട്ടി: പൊലീസിനെ ആക്രമിക്കുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ നിന്ന് ജാമ്യമെടുത്തിറ ങ്ങിയ ഇയാള്‍ കേസിന് ഹാജരാകാതെ പിന്നീട് മുങ്ങി നടക്കുകയായിരുന്നു.
തളി മാച്ചാം മ്പുള്ളി വീട്ടില്‍ അസീസിനെയാണ് എസ്.ഐ.കെ. അബ്ദുള്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2009 ല്‍ പൊലീസിനെ ആക്രമിക്കുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് അസീസ്. കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഗുണ്ടാ ക്രിമിനില്‍ കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി നടത്തുന്ന ഓപ്പറേഷന് റെയ്ഞ്ചര്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്