കോ വിഡ് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളുടെ കുറവ്… ആരോഗ്യ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ എം പി..

t-n-prathapan-mp

തൃശ്ശൂർ : കോ വിഡ് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്ന തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു .

പ്രതിദിനം നാനൂറിൽപരം കോ വിഡ് രോഗികൾ ചികിത്സയിലുണ്ട് അവരെ പരിചരിക്കുവാൻ ഒരു ഷിഫ്റ്റിൽ 5 ജീവനക്കാർ മാത്രമാണുള്ളത്. ഇത് ഗുരുതരമായ സാഹചര്യ മുണ്ടാക്കിയിരിക്കുന്നു. അടിയന്തിരമായി മതിയായ ജീവനക്കാരെ നിയമിക്കണമെന്ന് ടി.എൻ.പ്രതാപൻ എംപി ആവശ്യപ്പെട്ടു. സഹായ സേവനകേന്ദ്രത്തിന്റെ കുറവ് സ്ഥിതി വഷളാക്കിയിരിക്കുന്നു.