മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന പിതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ..

പിതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തണ്ടാംപറമ്പിൽ അഭിലാഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന പിതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ മകനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

ഒരു മാസം മുമ്പാണ് പണം ആവശ്യപ്പെട്ട് അഭിലാഷ് 80 വയസുള്ള അച്ചൻ ചന്ദ്രനുമായി വഴക്കുണ്ടാക്കുകയും കൈ ഒടിക്കുകയും ചെയ്തത്. ഇതിന് ശേഷം കഴിഞ്ഞ ദിവസവും പണം ആവശ്യപ്പെട്ട് വീണ്ടും ചന്ദ്രനെ മർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Kalyan-videocall