ഗ്രാമീണ മേഖലയിലെ കൗതുകക്കാഴ്ചയായി കൊറ്റിപ്പട..

കേച്ചേരി പാതയിൽ വേലൂർ ചുങ്കം മാവിൻ ചുവട് പാടശേഖരങ്ങളിൽ നിലമുഴുന്ന തിനൊപ്പം പറന്നിറങ്ങിയ നൂറുകണക്കിന് കൊക്കുകൾ ഗ്രാമീണ മേഖലയിലെ കൗതുകക്കാഴ്ചയാണ്‌. ട്രാക്ടറിന്റെ പിറകെ തെന്നിമാറി ഞണ്ടും തവളയും മീനുമൊക്കെ അകത്താക്കുന്ന പക്ഷികൾ വയലുകളിലെ പ്രാണി കീടങ്ങളെ ഇവ അകത്താക്കുന്നതു വഴി കൃഷിക്കും സുരക്ഷയാണ്‌
കൃഷിക്കായി നിലമൊരുക്കുന്ന തിനോടൊപ്പം പക്ഷിക്കൂട്ടങ്ങൾക്ക് വിരുന്നൊരുക്കുക കൂടിയാണ് കർഷകർ. വിദേശത്തുനിന്നുളള ദേശാടന ക്കൊക്കുകൾ വരെ ഇക്കൂട്ടത്തിലുണ്ട്..