ചിറ്റിലങ്ങാട് കൊലപാതകത്തിൽ ബി.ജെ.പിയ്ക്കോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ല – അഡ്വ കെ.കെ അനീഷ്കുമാർ…

തൃശ്ശൂർ: ചിറ്റലങ്ങാടി വച്ച് കുന്നംകുളം പുതുശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ട സംഭവത്തിൽ ബി.ജെപി.യ്ക്കോ സംഘപരിവാർ സംഘടനകൾക്കോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. കെ .കെ അനീഷ് കുമാർ പത്രകുറിപ്പിലൂടെ അറിയിച്ചു . ഗുണ്ടാസംഘങ്ങൾ തമ്മിൽ പാതിരാത്രി നടന്ന സംഘർഷമാണ് കൊല പാതകത്തിൽ എത്തിയിട്ടുള്ളത്.

മന്ത്രി എ.സി മൊയ്തീൻ ശ്രമിക്കുന്നത് ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്ത സംഭവത്തെ രാഷ്ടീയവൽക്കരിച്ച് തനിക്കെതിരെയുള്ള ലൈഫ് ഫ്ലാറ്റ് അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകവും തുടർക്കഥയായത് ഈ സർക്കാരിൻ്റെ ഭരണ പരാജയമാണെന്ന് അംഗീകരിക്കുകയാണ് മൊയ്തീൻ ചെയ്യേണ്ടതെന്നും അദ്ദേഹം പത്രകുറിപ്പിലൂടെ വ്യക്തമാക്കുന്നു . പാതി രാത്രി തൻ്റെ വീട്ടിൽ നിന്ന് കിലോമീറ്ററുകൾക്കകലെ വെച്ച് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റ്മുട്ടലിൽ ബ്രാഞ്ച് സെക്രട്ടറി എങ്ങനെ മരിച്ചു എന്ന് സി.പി.എം വിശദീകരിക്കണം.

ഗുണ്ടാ – കഞ്ചാവ് മാഫിയകൾക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്ന എ.സി മൊയ്തീനും സി.പി.എം നേതാക്കളും കേരള സർക്കാരുമാണ് ഈ കൊലപാതകത്തിൻ്റെ ഉത്തരവാദികളെന്നും ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ പത്രക്കുറിപ്പിൽ അറിയിച്ചു