
സുഹൃത്തിന്റെ കുത്തേറ്റ് ചികിൽസയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. മുവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാ ണ് സോനക്ക് കുത്തേറ്റത്. സുഹൃത്തും ബിസിനസ് പാർട്ട്ണറുമായ പാവറട്ടി സ്വദേശി മഹേഷ് ആണ് സോനയെ കുത്തിയത്. കുട്ടനെല്ലൂരിൽ ദ ഡെൻറസ്റ്റ് ക്ളിനിക്ക് നടത്തുകയാണ് ഡോ.സോനയും മഹേഷും. മഹേഷുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് സോന പൊലീസിന് പരാതി നൽകിയിരുന്നു.
മഹേഷ് കത്തികൊണ്ട് വയറിലും കാലിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വിവാഹ ബന്ധം വേർപിരിഞ്ഞ് കഴിയുന്ന ഡോക്ടര്‍ രണ്ട് വര്‍ഷമായി കുറിയച്ചിറയിൽ മഹേഷിനൊപ്പം ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നതും. ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രതി ഒളിവിലാണ്.