
തൃശൂർ ജില്ലയിലെ 778 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 3) കോ വിഡ്-19 സ്ഥിരീകരിച്ചു. 420 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6746 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15844 ആണ്. അസുഖ ബാധിതരായ 8966 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 771 പേർക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 4, നെടുപുഴ പോലീസ് സ്‌റ്റേഷൻ ക്ലസ്റ്റർ 4, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 2, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റർ 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ കുന്നംകുളം ക്ലസ്റ്റർ 1, വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 725. കൂടാതെ 13 ആരോഗ്യ പ്രവർത്തകർക്കും 5 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും കോ വിഡ് സ്ഥിരീകരിച്ചു.