
തൃശ്ശൂർ കോർപ്പറേഷന്റെ പരിധിയിൽ വരുന്ന ഓഫീസുകളിൽ നിന്നും 6000 ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും സി എഫ് എൽ ബൾബുകളും സ്വരൂപിച്ച് ശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാർജനത്തിനായി എറണാകുളം KEIL ലെക്ക് കയറ്റി അയച്ചു.
ക്ലീൻ കേരളയുടെ ഭാഗമായി കോർപ്പറേഷനുമായി സഹകരിച്ച് ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് ക്ലീൻ കേരള ജില്ലാ മാനേജർ ശംഭു ഭാസ്കർ അഭിപ്രായപ്പെട്ടു. ട്യൂബ് ലൈറ്റ് കളക്ഷൻ ഡ്രൈവ് ഫ്ലാഗ് ഓഫ് തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം എൽ റോസി നിർവ്വഹിച്ചു .