പേരാമംഗലം ∙ നിർമാണം നടക്കുന്ന വീടിന്റെ സ്ലാബ് പൊട്ടി വീണ് ചൂരക്കാട്ടുകരയിൽ തൊഴിലാളി മരിച്ചു. 2 പേർക്കു പരുക്കേറ്റു. മുളയം അയ്യപ്പൻകാവ് പുളിങ്കുഴി വീട്ടിൽ കൃഷ്ണന്റെ മകൻ രാജേഷാണ് (44) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. ചൂരക്കാട്ടുകര ചെമ്മങ്ങാട്ട് വളപ്പിൽ രാമകൃഷ്ണന്റെ വീടിന്റെ നിർമാണം നടക്കുന്നതിനി ടെയാണ് സ്ലാബ് പൊട്ടിവീണ രാജേഷിന്റെ കാൽ സ്ലാബുകൾക്കു ള്ളിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെ ത്തിച്ചത്. കാലിന് ഗുരുതരമായി പരുക്കേറ്റ രാജേഷ് അമല ആശുപത്രിയിലെ ചികിത്സയ് ക്കിടെ രാത്രി ഏഴോടെ മരിച്ചു. രാജേഷിന്റെ ഭാര്യ: രമ്യ മക്കൾ: അഭിത്ത്,അമിത്ത്
കൂടെയുണ്ടായിരുന്ന 2 തൊഴിലാളികൾക്ക് പരുക്കേറ്റു.
താണിക്കുടം സ്വദേശി തേക്കുമൂട്ടിൽ സനൽ (35), വെള്ളാനിക്കര ചെരുവക്കാലയിൽ ജോയ് (51) എന്നിവരെ പരുക്കുകളോടെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം നിലയിൽ ഭംഗിക്ക് പുറത്തേക്ക് നിർമിച്ച കോൺക്രീറ്റ് സ്ലാബ് പൊട്ടി വീണാണ് അപകടം. സ്ലാബിനു മുകളിൽ കയറി നിന്നു ജോലി ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കരാറുകാരനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു.