
തൃശ്ശൂർ കേച്ചേരിയിൽ സ്കൂട്ടർ കുഴിയിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് വണ്ടി മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക്. കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി കൈക്കുളങ്ങര വീട്ടിൽ അബ്ദുൽകാദർ ഭാര്യ മുംതാസിന് (45) ആണ് പരിക്ക് പറ്റിയത്. കേച്ചേരി പാലത്തിന് മുകളിൽ വെച്ചായിരുന്നു അപകടം. കേച്ചേരി ആക്ട്സ് പ്രവർത്തകർ ഉടൻ തന്നെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.