
പീച്ചി ഡാം, ചിമ്മിനി ഡാം, തുറന്ന വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ പീച്ചി ഡാമിലെ നാല് ഷട്ടറുകൾ രണ്ടിഞ്ച് വീതം ഉയർത്തി. ജലവിതാനം 78.40 മീറ്ററായി നിലനിർത്താൻ ഷട്ടറുകൾ ഉയർത്താനും കെ എസ് ഇ ബി വൈദ്യുതോൽപ്പാദനം തുടങ്ങാനും ജില്ലാകലക്ടർ അനുമതി നൽകിയിരുന്നു.
ചിമ്മിനി ഡാമിൽ തിങ്കളാഴ്ച രാവിലെ ജലവിതാനം 75 മീറ്റർ ആണ്. ഡാമിന്റെ പരമാവതി ജലവിതാനം 76. 70 മീറ്റർ ആണ് അയതിനാൽ തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് 15 സെന്റീമീറ്റർ ഷട്ടർ തുറന്നു.