
മരം മുറിക്കുന്നതിനിടെ കാൽ വഴുതി കെട്ടിടത്തിന് മുകളിലേക്ക് വീണ് യുവാവിന് ഗുരുതര പ രിക്ക്. ചിറയന്‍കാട് മുത്താളി വീട്ടില്‍ രതീഷ് (40) ആണ് കാൽതെന്നി വീണ് പരിക്കേറ്റത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു മുകളിലേക്ക് ചാഞ്ഞ് നിന്ന പാഴ്മരം മുറിക്കുന്നതിനിടെ കാൽ വഴുതി കെട്ടിടത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാ പ്രവർത്തകർ ടെറസിൽ കുടുങ്ങിയ രതീഷിനെ താഴെയിറക്കിയത്.