
ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിലുള്ള മൂക്കൻ ദേവസ്സി ഔസേപ്പ് ആൻ്റ് സൺസിൻ്റെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയത്തിൻ്റെ പമ്പിലാണ് കവർച്ച നടന്നത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പെട്രോൾ പമ്പിൻ്റെ ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ ക്യാഷ് ബോക്’സ് മോഷ്ടാക്കൾ കൊണ്ടുപോയി.
ക്യാഷ് ബോക്സിസി രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി തൊള്ളായിരത്തി ആറ് രൂപ ഉണ്ടായിരുന്നതായി മാനേജർ പറഞ്ഞു.